കണ്ണൂർ: അമലോത്ഭവ മാതാവിന്റെ ഉർസുലൈൻ സന്യാസ സഭാംഗം ധന്യ സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിന്റെ 69-ാം ചരമവാർഷിക ആചരണം നാളെ നടക്കും. രാവിലെ 11ന് പയ്യാന്പലം ഉർസുലൈൻ പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിലെ കബറിടത്തിൽ നടക്കുന്ന അനുസ്മരണ പ്രാർഥനകൾക്ക് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് വിശുദ്ധ കുർബാനയും നടക്കും.
സഹനത്തിന്റെയും സമർപ്പണത്തിന്റെയും പ്രാർഥനയുടെയും പൂർണഭാവമായിരുന്ന സിസ്റ്റർ മരിയ സെലിൻ തൃശൂര്‍ അതിരൂപതയിലെ കുണ്ടന്നൂര്‍ ഇടവകയിലെ കണ്ണനായ്ക്കല്‍ പൊറിഞ്ചു-പ്ളമേന ദമ്പതികളുടെ മകളായി 1931 ഫെബ്രുവരി 13നാണ് ജനിച്ചത്. കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂളില്‍ അധ്യാപികയായിരിക്കെ 1954 ജൂണ്‍ 24ന് പയ്യാമ്പലത്തെ അമലോത്ഭവ മാതാവിന്റെ ഉര്‍സുലൈന്‍ സന്യാസസഭയില്‍ ചേര്‍ന്നു. 1957 ജൂണ്‍ 20നായിരുന്നു പ്രഥമ വ്രതവാഗ്ദാനം. തുടർന്ന് അസുഖബാധിതയായ സിസ്റ്റർ പ്രഥമ വ്രത വാഗ്ദാനത്തിന്റെ 35-ാം ദിവസമായ 1957 ജൂലൈ 25ന് ദിവംഗതയായി. ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്ന അവസ്ഥയിലും മരണത്തിന്റെ തലേദിവസം വരെ ബര്‍ണശേരി സെന്റ് പീറ്റേഴ്സ് എല്‍പി സ്കൂളില്‍ സിസ്റ്റർ പഠിപ്പിച്ചിരുന്നു.
2007 ജൂലൈ 29ന് കണ്ണൂര്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സിസ്റ്റര്‍ മരിയ സെലിന് കണ്ണനായ്ക്കലിനെ ദൈവദാസി പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് നാമകരണ നടപടികള്‍ക്ക് തുടക്കംകുറിച്ചു. 2022 ഓഗസ്റ്റ് അഞ്ചിന് ഫ്രാന്‍സിസ് മാര്‍പാപ്പ ധന്യ പദവിയിലേക്ക് ഉയര്‍ത്തി.